ഇന്ത്യയില്‍ ചിലയിടങ്ങളില്‍ സമൂഹവ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയായണ് ഈ അഭിപ്രായം മുന്നോട്ട് വച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സാമൂഹ്യവ്യാപനം സ്ഥിരീകരിച്ച് രംഗത്തെത്തിയില്ല. രാജ്യത്ത് പ്രാദേശിക വ്യാപനം മാത്രമാണ് നടക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.